SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ഉത്തരകൊറിയ അതിർത്തി റോഡ് സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയ

a

സിയോൾ: അതിർത്തിയിലുള്ള റോഡുകളുടെയും റെയിൽവേ ലൈനുകളുടെയും ഭാഗങ്ങൾ ഉത്തര കൊറിയ സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയൻ സൈന്യം. റോഡുകളുടെ വടക്കൻ- തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽ പാതകൾ പൊട്ടിത്തെറിച്ചതായി ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളും റെയിൽവേയും പൂർണമായും വിച്ഛേദിക്കുമെന്നും അതിർത്തി പ്രദേശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണിത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് മുന്നറിയിപ്പ് വെടിയുതിർത്തു. വടക്കൻ അതിർത്തിയിൽ തടസ്സങ്ങളും കുഴിബോംബുകളും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 132 ദശലക്ഷം ഡോളറിനടുത്ത് നികുതിദായകരുടെ പണം ദക്ഷിണ കൊറിയ ഇന്‍റർ-കൊറിയൻ റോഡ് പുനഃർനിർമിക്കാൻ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

1950-53 കാലഘട്ടം മുതൽ രണ്ട് കൊറിയകളും സാങ്കേതികമായി യുദ്ധത്തിലാണ്.

അടുത്തിടെ രാജ്യ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിലൂടെ തങ്ങളുടെ എതിരാളി ഡ്രോണുകൾ അയച്ചതായി ഉത്തര കൊറിയ ആരോപിച്ചരുന്നു. അതിനെ തുടർന്ന് കൊറിയകൾക്കിടയിൽ വാക്‌പോര് രൂക്ഷമായിരുന്നു. രാജ്യവിരുദ്ധ ഉള്ളടക്കമുള്ള ലഘുലേഖനകൾ ഡ്രോണുകളിലൂടെ കൊണ്ടിട്ടതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയൻ സൈന്യമാണോ സിവിലിയൻമാരാണോ ഡ്രോണുകൾ പറത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദക്ഷിണ കൊറിയൻ ജെ.സി.എസി​ന്റെ വക്താവ് വിസമ്മതിച്ചിരുന്നു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360