SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

ഗാസ വെടിനിറുത്തൽ ചർച്ചകൾ വീണ്ടും സജീവമാകുന്നു

pic

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. നാളെ ഖത്തറിൽ നടക്കുന്ന മദ്ധ്യസ്ഥ ചർച്ചയിൽ മൊസാദ് ഇന്റലിജൻസ് ഏജൻസിയുടെ തലവൻ പങ്കെടുക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. വെടിനിറുത്തൽ കരാർ സംബന്ധിച്ച് ഖത്തറിലുള്ള ഹമാസ് പ്രതിനിധികൾ കയ്റോയിൽ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ഗാസയിൽ വെടിനിറുത്തലിനും സൈന്യത്തെ പിൻവലിക്കാനും ഇസ്രയേൽ തയ്യാറാണെങ്കിൽ പോരാട്ടം നിറുത്താൻ തയ്യാറാണെന്ന് ഹമാസ് പ്രതികരിച്ചു.

അതേ സമയം, ഗാസയിൽ 24 മണിക്കൂറിനിടെ 72 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ വീട് തകർന്ന് 38 പേർ മരിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിലെ ആകെ മരണം 42,840 കടന്നു.

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുള്ള കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം ഇരച്ചുകയറി. രോഗികളും ആരോഗ്യ പ്രവർത്തകരും കുടുങ്ങി. ആശുപത്രിയിൽ ഇസ്രയേൽ സൈന്യം വെടിവയ്പ് നടത്തിയെന്നും പറയപ്പെടുന്നു. അതേ സമയം, ഇസ്രയേലിന്റെ ആക്രമണം തുടരുന്ന തെക്കൻ ലെബനനിൽ മൂന്ന് മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുള്ള നടത്തിയ വ്യോമാക്രണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360