
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു കൊച്ചു കുട്ടിയായിട്ടേ ചൈന അവരെ പരിഗണിക്കൂ എന്ന് ഡൊണാൾഡ് ട്രംപ്. നവംബർ 5ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണം ശക്തമാകുന്നതിനിടെ ഒരു റേഡിയോ അഭിമുഖത്തിലാണ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപിന്റെ പ്രസ്താവന.
കമല എങ്ങനെയെങ്കിലും പ്രസിഡന്റായാൽ, ഒരു ഗ്രാന്റ് ചെസ് മാസ്റ്റർ തുടക്കകാരനെതിരെ മത്സരിക്കുന്നത് പോലെയാകും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അവരെ കൈകാര്യം ചെയ്യുക. എന്താണ് സംഭവിക്കുക എന്നുപോലും കമലയ്ക്ക് മനസിലാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേ സമയം, ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് ന്യൂയോർക്ക് പോസ്റ്റ് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പുകളിലൊന്നാകും ഇതെന്ന് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് പ്രതികരിച്ചു. യു.എസ് അതിർത്തി, നഗരങ്ങളുടെ സുരക്ഷ, ലോകവേദിയിൽ യു.എസിന്റെ സ്ഥാനം തുടങ്ങിയ ആശങ്കകൾ പരിഹരിക്കാനുള്ള ഏക 'ഓപ്ഷൻ" ട്രംപാണെന്നും ന്യൂയോർക്ക് പോസ്റ്റ് പറയുന്നു.
ന്യൂയോർക്ക് ടൈംസ്, ദ ബോസ്റ്റൺ ഗ്ലോബ് തുടങ്ങിയ മാദ്ധ്യമങ്ങൾ കമലയ്ക്കാണ് പിന്തുണ. അതിനിടെ, കമലയുടെ പ്രചാരണത്തിന് ഊർജ്ജം പകരാൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തിറങ്ങി. ട്രംപിനെ രൂക്ഷമായി വിമർശിച്ച ഒബാമ കമലയെ 'അടുത്ത പ്രസിഡന്റ് " എന്ന് വിശേഷിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |