SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 PM IST

സെയ്‌ഫിനെ ആക്രമിച്ചത് വ്യാജപേരിൽ തമ്പടിച്ച ബംഗ്ലാദേശ് സ്വദേശി,​ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ

yuiooo

മുംബയ്: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശ് സ്വദേശി

മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയിൽ കഴിഞ്ഞത് വ്യാജപേരുകളിൽ.

ഇന്നലെ പുലർച്ചെ താനെയിലെ ഗോഡ്ബന്ദർ റോഡിലെ ടൗൺഷിപ്പ് സ്ഥലമായ ഹിരാനന്ദാനി എസ്റ്റേറ്റിൽ നിന്നാണ് പിടികൂടിയത്.മുംബയ് ബാന്ദ്ര കോടതി ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മോഷണമായിരുന്നു ലക്ഷ്യമെന്ന് മൊഴി നൽകി. പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

ആറ് മാസം മുമ്പ് ബംഗ്ലാദേശിൽ നിന്ന് എത്തിയ പ്രതി വിജയ് ദാസ് എന്ന വ്യാജപേരിലാണ് കഴിഞ്ഞിരുന്നത്. ഹൗസ് കീപ്പിംഗ് എജൻസി വഴി വിവിധ സ്ഥലങ്ങളിൽ ജോലിനോക്കി. നിരവധി പേരുകളിൽ പല സ്ഥലങ്ങളിൽ കഴിഞ്ഞതായാണ് റിപ്പോർട്ട്. മുമ്പും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
30കാരനായ ഇയാൾ കുറച്ചുദിവസം മുമ്പാണ് മുംബയിൽ എത്തിയത്. ബാറിൽ ജോലിചെയ്ത പ്രതി ആക്രമണത്തിന് ഒരാഴ്ച മുൻപ് അത് ഉപേക്ഷിച്ചു. താനെയിലെ ഹോട്ടലിലും ജോലി ചെയ്തിരുന്നു. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കം പരിശോധിച്ചുവരികയാണ്.

പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം ഛത്തീസ്ഗഢ്,​ മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസിനെ കണ്ട് ഓടി

#മുംബയ് പൊലീസും സിറ്റി ക്രൈം ബ്രാഞ്ചും 20 സംഘങ്ങളെ നിയോഗിച്ച് രാജ്യമാകെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.നൂറ് കണക്കിന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

പ്രതി ദാദർ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് തവണ വന്നതായി സൂചന ലഭിച്ചു. ലേബർ കോൺട്രാക്ടറെ കണ്ടതായി വിവരം ലഭിച്ചു. കോൺട്രാക്ടർ വഴിയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

താനെ വെസ്റ്റിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടി.സി.എസ് കാൾ സെന്ററിന് പിന്നിലുള്ള മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള ലേബർ ക്യാമ്പിൽ തെരച്ചിൽ നടത്തി മടങ്ങുകയായിരുന്ന പൊലീസ് കണ്ടൽകാടിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ തട്ടിവിളിച്ചു. പൊലീസാണെന്ന് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സെയ്ഫിനെ കാണാൻ മക്കളെത്തി

മക്കളായ തൈമൂറും ജെഹും ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ കണ്ടു. അമ്മ കരീനയ്ക്കൊപ്പം മക്കളെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വച്ച് സെയ്ഫിന് ആറ് കുത്തേറ്റത്. കഴുത്തിലും നട്ടെല്ലിനു സമീപവും ആഴത്തിൽ കുത്തേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. ഉടനെ ഡിസ്ചാർജ് ചെയ്തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, SAIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360