
റോം: വത്തിക്കാനിലെ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ വേദിയിലേക്ക് കടക്കുന്നതിനിടെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ (88) കാലിടറി. വീഴാതെ പിടിച്ചുനിന്ന മാർപാപ്പ സഹായികളുടെ തുണയോടെ വേദിയിലെ തന്റെ ഇരിപ്പിടത്തിനരികിലെത്തി.
കാൽമുട്ട് വേദന മൂലം ഊന്നുവടിയുടെയോ വീൽചെയറിന്റെയോ സഹായത്തോടെയാണ് മാർപാപ്പ സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസം വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ വീണ് അദ്ദേഹത്തിന്റെ വലതു കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |