SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

മുൻ ജർമ്മൻ പ്രസിഡന്റ് ഹോസ്​റ്റ് കോളർ അന്തരിച്ചു

pic

ബെർലിൻ: ജർമ്മനിയുടെ മുൻ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുൻ മേധാവിയുമായ ഹോസ്​റ്റ് കോളർ (81) അന്തരിച്ചു. 2004ൽ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2010ൽ രാജിവച്ചു. അഫ്ഗാനിസ്ഥാനിലെ ജ‌ർമ്മൻ സായുധ സേനയുടെ ഇടപെടൽ സംബന്ധിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാജി. 1943ൽ ജർമ്മൻ അധീന പോളണ്ടിലായിരുന്നു കോളറുടെ ജനനം. ജർമ്മൻ ധനകാര്യ മന്ത്രാലയ സ്റ്റേറ്റ് സെക്രട്ടറി അടക്കം സാമ്പത്തിക രംഗത്ത് ഉന്നത പദവികൾ വഹിച്ചു. ഇവാ കോളറാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360