
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരുടെ ഭാര്യമാരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയ്ക്കിടെയാണ് ഹസീന രംഗത്തെത്തിയത്.
താൻ രാജ്യത്ത് തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹസീന യൂനുസിനെ വെല്ലുവിളിച്ചു. യൂനുസിനെ 'ക്രിമിനൽ സംഘത്തലവൻ" എന്ന് വിശേഷിപ്പിച്ച ഹസീന, യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുന്നെന്നും അധർമ്മം വളർത്തുന്നെന്നും ആരോപിച്ചു. പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ രാജിവച്ച ഹസീന ഇന്ത്യയിൽ അഭയംതേടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |