SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

യു.എസിൽ നിന്ന് കൂടുതൽ അനധികൃത കുടിയേറ്റക്കാരെത്തും

pic

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി വരും ദിവസങ്ങളിൽ കൂടുതൽ യു.എസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലെത്തും. അതിനിടെ ചില ഇന്ത്യൻ കുടിയേറ്റക്കാരെ കോസ്റ്റാറിക്കയിൽ എത്തിച്ചതായി സൂചനയുണ്ട്. അവിടെ നിന്ന് ഇന്ത്യയിലേക്ക് അയ്‌ക്കും. ഇതുവരെ മൂന്നു വിമാനങ്ങളിലായി 333 ഇന്ത്യക്കാരെയാണ് യു.എസിൽ നിന്ന് നാടുകടത്തിയത്.

യു.എസിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഒരുക്കണമാണെന്ന് കോസ്റ്റാറിക്കയും ഗ്വാട്ടിമലയും പനാമയും അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാർ അടക്കം ഒരു സംഘത്തെ കോസ്റ്റാറിക്കയിൽ കൊണ്ടുപോയത്. 200ഒാളം കുടിയേറ്റക്കാരുമായി ഇന്നലെ കോസ്റ്റാറിക്കയിൽ എത്തിയ വിമാനത്തിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.

അതേസമയം യു.എസിൽ നിന്ന് കുടിയേറ്റക്കാരുമായി എത്തുന്ന വിമാനങ്ങൾ ഇനി പഞ്ചാബിൽ ഇറങ്ങില്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പറഞ്ഞു. പുണ്യഭൂമിയായ അമൃത്‌സറിനെ കുടിയേറ്റക്കാരുടെ കേന്ദ്രമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. എതിർപ്പ് മാനിച്ച് ഇനി മുതൽ വിമാനങ്ങൾ പഞ്ചാബിലേക്ക് വരില്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360