SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

യു.എസ് ആക്രമണം: ഹൂതി നേതാവ് കൊല്ലപ്പെട്ടു

pic

സനാ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് യു.എസ്. ഞായറാഴ്ച രാത്രി തലസ്ഥാനമായ സനായിലടക്കം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി. മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികൾ അവസാനിപ്പിക്കും വരെ സൈനിക നടപടി തുടരുമെന്ന് യു.എസ് പറയുന്നു. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനും മുന്നറിയിപ്പ് നൽകി. ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഈ മാസം 15നാണ് ഹൂതികൾക്കെതിരെ യു.എസ് സൈന്യം ആക്രമണം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360