
വാഷിംഗ്ടൺ: അമേരിക്കൻ നടനും ഗായകനുമായ റിച്ചാർഡ് ചേംബർലെയ്ൻ (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ശനിയാഴ്ച ഹവായ്യിലായിരുന്നു അന്ത്യം. ഇന്ന് 91 -ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വിയോഗം. ഷോഗൺ (1980), ദ തോൺ ബേഡ്സ് (1983) തുടങ്ങിയ ടെലിവിഷൻ മിനി സീരീസുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 'മിനി സീരീസ് രാജാവ്" എന്നാണ് അറിയപ്പെട്ടിരുന്നത്. യു.എസ് ആർമിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജൂലിയസ് സീസർ (1970), ദ ത്രീ മസ്കറ്റിയേഴ്സ് (1973), ദ പെർഫെക്റ്റ് ഫാമിലി (2011) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |