SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

അനധികൃത കുടിയേറ്റക്കാരനായ വൈദികനെ യു.എസിൽ ബിഷപ്പായി നിയമിച്ച് മാർപാപ്പ

pic

വാഷിംഗ്ടൺ: യു.എസിലേക്ക് അനധികൃതമായി കുടിയേറി, പിന്നീട് വൈദികനായി മാറിയ എൽ സാൽവഡോർ വംശജൻ എവലിയോ മെൻജിവർ അയാലയെ (55)​ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വെസ്റ്റ് വിർജീനിയയിലെ വീലിംഗ് ചാൾസ്റ്റണിലാണ് നിയമനം. വാഷിംഗ്ടൺ അതിരൂപതയിലെ സഹായ മെത്രാൻ ആയിരുന്ന എവലിയോ,​ യു.എസ് ചരിത്രത്തിലെ ആദ്യ എൽ സാൽവഡോർ വംശജനായ ബിഷപ്പാണ്. അതേ സമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധ, കുടിയേറ്റ നയങ്ങളിൽ മാർപാപ്പ വിമർശനം തുടരുന്നതിനിടെയാണ് നിയമനം എന്നത് ശ്രദ്ധേയമാണ്. എൽ സാൽവഡോറിലെ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട എവലിയോ 1990ലാണ് യു.എസിലെത്തിയത്. 2006ൽ പൗരത്വം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360