SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.58 AM IST

ബ്രഹ്‌മോസിൽ താത്പര്യം പ്രകടിപ്പിച്ച് യു.എ.ഇയും

d

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് യു.എ.ഇ. മിസൈൽ വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇന്തോനേഷ്യയുമായുള്ള കരാർ അന്തിമഘട്ടത്തിലാണ്.

പശ്ചിമേഷ്യയിലെ സമീപകാല സംഘർഷങ്ങൾ സൃഷ്‌‌ടിച്ച സുരക്ഷാ ആശങ്കകൾ കാരണം യു.എ.ഇ തങ്ങളുടെ സൈനിക ശേഷി ശക്തിപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള ചർച്ചകൾ. തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കമാൻഡ് ആന്റ് കൺട്രോൾ സംവിധാനം ആകാശീറിലും യു.എ.ഇയ‌്‌ക്ക് താത്‌പര്യമുണ്ട്. ബ്രഹ്‌മോസ് കരാർ അന്തിമമാക്കാൻ റഷ്യയുടെ അനുമതി ആവശ്യമാണ്. അബുദാബിയുമായുള്ള നല്ല ബന്ധമായതിനാൽ റഷ്യ തടസം നിൽക്കില്ലെന്നാണ് സൂചന. തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചിലി തുടങ്ങിയ രാജ്യങ്ങളും ബ്രഹ്‌മോസിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360