SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.47 AM IST

കണ്ണീരണിഞ്ഞ് പ്രതിഭ, ഇർഷാദിനെ മാറ്റി

Increase Font Size Decrease Font Size Print Page
s

കായംകുളം: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാ‌‌ർത്ഥി യു. പ്രതിഭയ്ക്കെതിരായ വിവാദ പരാമർശത്തെത്തുടർന്ന് യു.ഡി.എഫ് മണ്ഡലം കൺവീനർ സ്ഥാനത്തു നിന്ന് ഇർഷാദ് ചക്കാലശേരിയെ മാറ്റി. ലീഗ് നേതാവ് സി.എച്ച്.ഇബ്രാഹിംകുട്ടിക്ക് പകരം ചുമതല നൽകി.ഇർഷാദിനെ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.

തനിയ്ക്കെതിരെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മനംനൊന്ത് മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ യു.പ്രതിഭ കണ്ണീരണിഞ്ഞു. ഇർഷാദിന്റെ പരാമർശം ഞെട്ടിച്ചെന്നും പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാൽ തീരുന്ന കാര്യമല്ല. കരണത്തടിച്ചിട്ട് തടവിയിട്ട് എന്തുകാര്യമെന്ന് പ്രതിഭ ചോദിച്ചു.

അപലപനീയം : എം. ലിജു

വ്യക്തി അധിക്ഷേപം തന്റേയും പാർട്ടിയുടെയും നയമല്ല. പ്രതിഭയ്ക്കെതിരെയുള്ള പരാമർശത്തെ അംഗീകരിക്കുന്നില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജു പറഞ്ഞു. തിരഞ്ഞെടുപ്പ് വ്യക്തിവിമർശനമല്ല. ആശയങ്ങളുടെ പോരാട്ടമാണ്-ലിജു കൂട്ടിച്ചേർത്തു.

TAGS: PRATHIBHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.