SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.25 AM IST

മതസ്പർദ്ധയുണ്ടാക്കുന്ന വിഷു ആശംസ പോസ്റ്റ്: ഹോട്ടലുടമകൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
photo

ചേർത്തല: മതസ്പർദ്ധയുണ്ടാക്കുന്ന വിഷു ആശംസാപോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ച ഹോട്ടലുടമകൾ പിടിയിൽ. ചേർത്തല വടക്കേഅങ്ങാടി കവലയിലെ മഹർ മന്തി സ്ഥാപനത്തിന്റെ പാർട്ട്ണർമാരായ അർഷാദ്(36), ഷംനാസ്(31) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റുചെയ്തത്. പോസ്റ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. സമൂഹമാദ്ധ്യമത്തിലൂടെ കടയുടമകൾ ഖേദം പ്രകടിപ്പിച്ചെങ്കിലും ഹിന്ദുഐക്യവേദിയടക്കമുള്ള സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ശ്രീകൃഷ്ണഭഗവാനെ മോശമായി ചിത്രീകരിച്ചതിലൂടെ നാടിന്റെ സമാധാനഅന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്ന് ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി ആരോപിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ ഹോട്ടലിലേക്ക് പ്രകടനം നടത്തി. വടക്കേഅങ്ങാടി കവലയിൽ പ്രകടനം പൊലീസ് തടഞ്ഞു.

മതവിശ്വാസം വ്രണപ്പെടുത്തുന്ന വിഷു ആശംസാകാർഡ് പ്രചരിപ്പിച്ചതിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം ചേർത്തല ഏരിയാസെക്രട്ടറി ബി.വിനോദ് ആവശ്യപ്പെട്ടു. മതപരമായ വിശ്വാസങ്ങൾക്ക് പോറലേൽപിക്കുന്ന തരത്തിൽ ആശയങ്ങൾ സൃഷ്ടിച്ചവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.സി.ആന്റണി പറഞ്ഞു.

TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.