കോട്ടയം: അന്യസംസ്ഥാനങ്ങളിൽനിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഏഴ് മാസം ഗർഭിണിയായ 22കാരിയായ അസാം സ്വദേശിനിയുടെ പരാതിയിലാണ് തമിഴ്‌നാട് സ്വദേശിയായ രാജ, വാഗമൺ പുള്ളിക്കാനം സ്വദേശി അർജുൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. അർജുന്റെ സഹോദരീ ഭർത്താവാണ് രാജ. ഈരാറ്റുപേട്ട തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. അന്യസംസ്ഥാനങ്ങളിൽനിന്ന് ഗർഭിണികളെ എത്തിച്ച് രഹസ്യമായി പാർപ്പിക്കും. പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്നതായിരുന്നു രീതി. കണ്ടാലറിയുന്ന എട്ടുപേർക്കെതിരെയാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം. മൂന്ന് ലക്ഷത്തോളം രൂപ വാഗ്‌ദാനം ചെയ്താണ് ഗർഭണികളായ യുവതികളെ സംഘം കേരളത്തിൽ എത്തിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |