SignIn
Kerala Kaumudi Online
Friday, 07 August 2026 5.14 AM IST

കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പ് 

a

ചേർത്തല: ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെയും കണിച്ചുകുളങ്ങര ദേവസ്വത്തിന്റെയും നേതൃത്വത്തിൽ കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കുട്ടനാട്ടിലെ ജനങ്ങൾക്ക് വർഷംതോറും പ്രളയദുരിതം അനുഭവിച്ച് ജീവിക്കേണ്ടിവരുന്നത് വേദനാജനകമാണെന്നും ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്യാമ്പിലെത്തുന്ന ഓരോകുടുംബത്തിനും സാമ്പത്തിക സഹായവും നാല് നേരം ഭക്ഷണവുമൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചിക്കരമുറികളിലാണ് ദുരിതബാധിതരെ താമസിപ്പിച്ചിട്ടുള്ളത്. 2018ലെ പ്രളയകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിന് നേതൃത്വം നൽകിയത് കണിച്ചുകുളങ്ങരയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA