
കണ്ണൂർ: കെട്ടിടനിർമ്മാണ ലൈസൻസിനായി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്ത കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ പി. മുഹമ്മദ് അസ്ലമി (31) നെ പിരിച്ചുവിടാൻ മേയർ അഡ്വ. പി. ഇന്ദിര ഉത്തരവിട്ടു. എടക്കാട് സോണലിലെ അസി.എൻജിനിയറായ താഴെ ചൊവ്വ സ്വദേശി അസ്ലമി കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇന്നലെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അസ്ലമിനെ റിമാൻഡ് ചെയ്തു.
തോട്ടടയിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായാണ് കോർപ്പറേഷൻ താത്കാലിക ജീവനക്കാരനായ അസ്‌ലം 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡു 15,000 രൂപ കൈക്കൂലി വാങ്ങവേയാണ് കണ്ണൂർ സന്നിധാൻ ബാറിന് സമീപത്തു നിന്ന് പിടിയിലായത്. വിജിലൻസ് മുൻപും താക്കീത് നൽകിയ ഉദ്യോഗസ്ഥനാണ് കേസിൽ അകപ്പെട്ടത്. സ്വന്തം മോട്ടോർ സൈക്കിളിൽ ലുങ്കിയും ധരിച്ചു വന്ന് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. മോട്ടോർസൈക്കിളും വിജിലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |