SignIn
Kerala Kaumudi Online
Friday, 07 August 2026 5.15 AM IST

പി.എ. അസീസ് എൻജി​. കോളേജി​ൽ പുതിയ അദ്ധ്യയന വർഷാരംഭം

ases-

കൊല്ലം: പി​.എ. അസീസ് എൻജി​നീയറിംഗ് കോളേജി​ൽ 2026 അദ്ധ്യയന വർഷത്തിലെ ബി.ടെക്‌ എൻജി​നീയറിംഗ് കോഴ്സ് മന്ത്രി ടി.സിദ്ദി​ഖ് ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ മൂലധനം പുറത്തേക്കു പോകാതിരിക്കാൻ ആരംഭിച്ച സ്വശ്രയ നയത്തിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ എൻജി​നീയറിംഗ് കോളേജുകളുടെ അവസ്ഥ അത്ര നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലുകൾക്കുള്ള ബന്ധങ്ങളി​ലൂടെ സ്ഥി​തി​ മെച്ചപ്പെടുത്തുമ്പോൾ ഇതിനു മാറ്റം വരുത്താൻ കഴിയും. കൂടാതെ കുട്ടികൾക്ക് പഠിക്കാനും വളരാനും കരിക്കുലത്തിൽ മാറ്റങ്ങൾ വരുത്താനും പുതിയ സമീപനങ്ങളിലേക്ക് കടക്കണം. ടെക്നോളജിയിൽ ദ്രുതഗതിയിൽ നടക്കുന്ന മാറ്റങ്ങൾ എല്ലാ മേഖലകളിലും പ്രതി​ഫലി​ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ചെയ്യർപേഴ്സൺ ഹാരിഫ ഷോബിത താഹ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. സജു സൈമൺ സ്വാഗതവും അസോ. പ്രൊഫസർ ഡോ. ക്രിസ് പ്രേമ മുഖ്യ പ്രഭാഷണം നടത്തി​.ഡയറക്ടർ ഡോ. വി​. മനോജ്, വൈസ് പ്രി​ൻസി​പ്പൽ ഡോ. സിറിയക് ജോസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEER COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA