
കൊച്ചി:എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി നിഷേധിച്ച കാരക്കോണം എസ്.എം.സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു.വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി തുടരാനും അനുമതി നൽകി.കോർപ്പസ് ഫണ്ടിനത്തിൽ അവസാന ഗഡുവായ അഞ്ചുലക്ഷംരൂപ അടച്ചില്ലെന്ന പേരിലാണ് ആറു വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി തടഞ്ഞ് കോളേജ് ഉത്തരവിട്ടത്.ഇതിലെ തുടർനടപടികളാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ആറാഴ്ചത്തേക്ക് തടഞ്ഞത്.ട്യൂഷൻഫീസ് ഇനത്തിലടക്കം അധികപണം കോളേജ് കൈപ്പറ്റിയതായും അതിനാൽ കോർപ്പസ് ഫണ്ട് ഈടാക്കാനാവില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്.ഹർജി മേയ് 28ന് പരിഗണിക്കാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |