SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.58 AM IST

ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം നൽകാത്തത് ഗാർഹിക പീഡനം

high-court

കൊച്ചി: ഭാര്യയ്‌ക്കും കുഞ്ഞിനും ജീവനാംശം കൊടുക്കാതിരിക്കുന്നത് ഗാർഹിക പീഡന പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗാർഹിക പീഡനക്കേസിൽ, ഭാര്യയ്‌ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശവും ഭാര്യയ്‌ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന ചിറ്റൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധി ശരി വച്ച ഉത്തരവിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഭർതൃ വീട്ടിൽ ഗാർഹിക പീഡനത്തിനിരയായെന്നതിന് ജീവനാംശം നിഷേധിച്ചതിനെക്കാൾ കൂടുതൽ തെളിവ് ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. മജിസ്‌ട്രേട്ട് കോടതി ഉത്തരവ് പാലക്കാട് സെഷൻസ് കോടതിയും ശരി വച്ചിരുന്നു.ജീവനാംശം നൽകാൻ സാമ്പത്തിക ശേഷിയില്ലെന്ന പാലക്കാട് പുതുശേരി സ്വദേശിയായ ഭർത്താവിന്റെ വാദം കോടതി തള്ളി. സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയ്‌ക്കും മകൾക്കും അന്തസോടെ ജീവിക്കാനുള്ള ജീവനാംശം നൽകണം.ഭാര്യ സ്വകാര്യ കോളേജിൽ അദ്ധ്യാപികയാണെന്നും ജീവനാംശത്തിന് അർഹതയില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എട്ടു മാസം മാത്രം താത്കാലിക ജോലി ചെയ്തത് ജീവനാംശം നിഷേധിക്കാൻ കാരണമാകില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ അനുവദിച്ച തുക കൂടുതലല്ലെന്നും വ്യക്തമാക്കി.

English Summary

The Kerala High Court has ruled that a husband's failure to provide maintenance to his wife and child amounts to domestic violence under the law. The court upheld a Chittur Judicial First Class Magistrate Court order directing the husband to pay ₹10,000 per month each to his wife and daughter as maintenance, along with ₹2 lakh in compensation to the wife.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA