
തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യത്തിൽ അവർ പറയുന്ന ആരോപണങ്ങൾ ശരിയെങ്കിൽ ചെങ്ങന്നൂർ എം.എൽ.എ വന്ന് ശരിയാക്കട്ടെ. കുട്ടനാട്ടിൽ പുഴകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്നം. ഇതിന്റെ ഉത്തരവാദിത്വം കുട്ടനാട് എം.എൽ.എയുടെ മേൽ കെട്ടിവയ്ക്കുന്നില്ല. 2018ൽ പ്രളയമുണ്ടായപ്പോൾ 'അയ്യോ അമ്മേ രക്ഷിക്കണേ' എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാൻ. അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ കാര്യങ്ങൾ മനസിലാക്കി സംസാരിക്കണം. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ അന്വേഷണം വേണം. താൻ മന്ത്രിയായിരുന്ന കാലത്ത് 1000 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. എന്നാൽ, കഴിഞ്ഞസർക്കാർ ഇതിൽ നിന്ന് 350 കോടി എടുത്തുമാറ്റി. ഇത് എന്തിനാണ് മാറ്റിയതെന്ന് അന്വേഷിക്കണം.
-ജി. സുധാകരൻ
എം.എൽ.എ
ശ്രീജിത്തിന്റെ
സ്ഥാനക്കയറ്റത്തിൽ
അപാകതയില്ല
എസ്.ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിൽ അപാകതയില്ല. ഡി.ജി.പി റാങ്കിൽ ഒഴിവുണ്ടായപ്പോൾ ഓട്ടോമാറ്റിക്കായി നൽകേണ്ട സ്ഥാനക്കയറ്റമാണത്. ഇക്കാര്യം ഹൈക്കോടതിയിൽ അഭിഭാഷകൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ടാവില്ല. പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് ഐ.പി.എസുകാരുടെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ചത്. സസ്പെൻഷൻ, ക്രിമിനൽ കേസ്, വകുപ്പുതലനടപടി എന്നീ കാരണങ്ങളാലേ സ്ഥാനക്കയറ്റം നിഷേധിക്കാനാവൂ. എം.ആർ.അജിത്കുമാർ സസ്പെഷനിലായതിനാൽ സ്ഥാനക്കയറ്റം പറ്റില്ല.
രമേശ് ചെന്നിത്തല
ആഭ്യന്തരമന്ത്രി
അമിത് ഷാ
ഒളിച്ചോടുന്നു
വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒളിച്ചോടുകയാണ്. സഭയിലെത്തി മറുപടി നൽകാൻ ധൈര്യം കാണിക്കുന്നതിന് പകരം പാർലമെന്റിലെ പല മുറികളിൽ ഒളിച്ചിരിക്കുകയാണ്. വിശദീകരണം നൽകുന്നതുവരെ പ്രതിഷേധം തുടരും. അയോദ്ധ്യ സംഭാവനക്കൊള്ളയിലും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും എഫ്.സി.ആർ.എ ഭേദഗതി ബിൽ ഒരു കാരണവശാലും അംഗീകരിക്കില്ല. ഡീലിമിറ്റേഷൻ വിഷയത്തിൽ ഫെഡറൽ തത്വങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്.
- കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |