20,000 ഏക്കറിൽ കുടുംബശ്രീ പച്ചക്കറി, പൂവ് റെഡി
ആലപ്പുഴ: ഓണ വിപണി ഉഷാറാക്കാൻ കുടുംബശ്രീ. 20,475.81 ഏക്കറിൽ പച്ചക്കറികളും 1,966.93 ഏക്കറിൽ പൂക്കളും വിളവെടുപ്പിന് തയ്യാറായി. ഇത്തവണ റെക്കാഡ് കൃഷിയാണ്. പച്ചക്കറിക്കൃഷിക്ക് ഓണക്കനിയെന്നും പൂക്കൃഷിക്ക് നിറപ്പൊലിമ എന്നുമാണ് പേരിട്ടത്.