SignIn
Kerala Kaumudi Online
Friday, 07 August 2026 5.21 AM IST

അഴിമതിക്കാർ ബോർഡുകളുടെ തലപ്പത്ത് വരാതെ നോക്കണം കശുഅണ്ടി അഴിമതിക്കേസിൽ ഹൈക്കോടതി

d

കൊച്ചി: ബോർഡുകളുടെ നേതൃസ്ഥാനത്ത് അഴിമതിക്കാരെ നിയമിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നി‌ർദ്ദേശിച്ചു. അത്തരക്കാരെ നിയമിച്ചാൽ അഴിമതി ആവർത്തിക്കാൻ ഇടയാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പറഞ്ഞു. കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷ് മൂന്നു പദവികളിൽ തുടർന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടതി. അഡ്വ. കെ.എം. ഷാജഹാൻ ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.

രതീഷ് ചുമതലകൾ രാജിവച്ചതായി സർക്കാർ അറിയിച്ചു.

കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറിഞ്ഞുകൊണ്ട് തന്നെയാണ് ഉത്തരവ് ചോർന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോർഡ് നേതൃത്വത്തിലേക്ക് നിയമിക്കുന്നതിന് വിജിലൻ ക്ലിയറൻസ് ആവശ്യമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് അഴിമതിക്കാരെ നിയമിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA