SignIn
Kerala Kaumudi Online
Friday, 07 August 2026 5.21 AM IST

ഡിജിറ്റൽ റീസർവെ നിറുത്തിവയ്ക്കില്ല: മന്ത്രി അനിൽകുമാർ

k

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന ഡിജിറ്റൽ റീസർവെ നിറുത്തിവയ്ക്കില്ലെന്ന് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും പദ്ധതി പൂർത്തിയാക്കും. ഡിജിറ്റൽ റീസർവെ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ സംഘടിപ്പിച്ച 'സർവെ വകുപ്പിലെ ആധുനിക വത്കരണവും വികസന കേരളത്തിന്റെ ഭൂഭരണ കാഴ്ചപ്പാടും" എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുൻമന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സർവെ ഡയറക്ടർ അരുൺ കുമാർ.ഒ.എ , അഡിഷണൽ ഡയറക്ടർ എസ്.സതീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പി.ആർ.പുഷ്പ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.സജീവ്, എം.എസ്.സുഗതകുമാരി, ആർ.രമേഷ്, വി.കെ.മധു, എസ്.അജയകുമാർ, എം.മനോജ്, സി.മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സജീവ്കുമാർ.ജി സ്വാഗതവും

വൈസ് പ്രസിഡന്റ് ഇ.ഷമീർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA