SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

2 പൊലീസ് സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ടു

1

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ, പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. സെപ്തംബർ 30നകം സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും വരെയാണ് ഈ സമിതികൾ. പൊലീസ് അസോസിയേഷനിൽ മുൻ പ്രസിഡന്റ് ജി.ആർ.അജിത്ത് അടക്കം 17പേരുൾപ്പെട്ടതാണ് അഡ്ഹോക്ക് സമിതി. പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിൽ നാലാം ബറ്റാലിയൻ കമൻഡാന്റ് യു.പ്രേമന്റെ നേതൃത്വത്തിലാണ് 17അംഗ സമിതി.

അ​സോ.​ ​കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സ് ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ല്ലാ​താ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും.​ ​പൊ​ലീ​സ് ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ബാ​ങ്ക്അ​ക്കൗ​ണ്ടു​ക​ൾ,​ ​ആ​സ്തി​ക​ൾ,​ ​രേ​ഖ​ക​ൾ,​ ​നി​ക്ഷേ​പ​ങ്ങ​ൾ,​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​എ​ന്നി​വ​ ​പൊ​ലീ​സ് ​അ​സോ​സി​യേ​ഷ​നി​ലേ​ക്ക് 60​%,​ ​സീ​നി​യ​ർ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​നി​ലേ​ക്ക് 40​%​ ​എ​ന്ന​ക​ണ​ക്കി​ൽ​ ​മാ​റ്റും.​ ​പൊ​ലീ​സ് ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നി​ല​വി​ലെ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സ് ​സീ​നി​യ​ർ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​വും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICEASO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA