SignIn
Kerala Kaumudi Online
Friday, 07 August 2026 5.14 AM IST

ശബരിമലയിലെ ദോഷ പരിഹാരം മൂകാംബികയിലടക്കം 25 ക്ഷേത്രങ്ങളിൽ പൂജ

aa

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദോഷ പരിഹാരത്തിനായി കൊല്ലൂർ മൂകാംബിക, കൂടൽമാണിക്യം അടക്കം 25ഓളം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2018ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രായശ്ചിത്ത, പരിഹാര പൂജകളാണ് നടത്തുന്നത്. മണ്ഡലകാലത്തിനു മുൻപ് ഈ പൂജകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 5 ലക്ഷം രൂപ ബോർഡ് അനുവദിച്ചു.


കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെമണിനാക്ക് നാരായം സമർപ്പിച്ച് പൂജ നടത്തി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ശാന്തകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജ. നവരാത്രി കഴിഞ്ഞ് മഹാപൂജയും മൂകാംബികയിൽ നടത്തും.

രംഗ, കാർത്തിക പൂജ

കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രംഗപൂജ നടത്തും.

ഇതിന് മന്നോടിയായി ഈ ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടത്തി

കണ്ണൂർ എടക്കാട് വിഷ്ണു ക്ഷേത്രത്തിലും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA