Aug 07, 2026 · 1:26 AM IST
Read
പുനഃകൃഷിക്കായി പലിശരഹിത വായ്പ:
11 ന് ബാങ്കുകളുടെ യോഗം
മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്താൻ പലിശരഹിത വായ്പ അനുവദിക്കുന്നതിന് ബാങ്കുകളുടെ യോഗം 11ന് ചേരുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിക്ക് അറിയിച്ചു.കൃഷി, സഹകരണ വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽനടക്കുന്ന യോഗത്തിൽ സഹകരണ മന്ത്രി എം. ലിജു പങ്കെടുക്കും.കേരള ബാങ്ക്,നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ,ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.