SignIn
Kerala Kaumudi Online
Monday, 11 May 2026 11.55 AM IST

ഈ വിദേശ രാജ്യത്ത് സൗജന്യമായി താമസിക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

Increase Font Size Decrease Font Size Print Page
syros

വിദേശയാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. പക്ഷേ അതിന്റെ ചെലവ് ഓർത്താണ് പലരും മടിക്കുന്നത്. എന്നാൽ ഒരു വിദേശ രാജ്യം നിങ്ങൾക്ക് സൗജന്യമായി താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. ഗ്രീക്കിലെ സെെറോസ് എന്ന ദ്വീപിലാണ് ഈ സൗകര്യമുള്ളത്. ശാന്തമായ കടൽതീരങ്ങൾ, മനോഹരമായ വാസ്തുവിദ്യ, തനതായ രുചി എന്നിവയ്ക്ക് പേരുകേട്ട സെെറോസ് വളരെ പ്രശസ്തമാണ്. എന്നാൽ സൗജന്യതാമസത്തിന് പിന്നിൽ ഒരു ട്വിസ്റ്റുണ്ട്.

തെരുവുപൂച്ചകളെ പരിപാലിക്കാൻ തയ്യാറാക്കുന്നവർക്കാണ് ഈ സൗജന്യതാമസം ഒരുക്കുന്നത്. തെരുവ് പൂച്ചകളെ സംരക്ഷിക്കുന്ന ഒരു പ്രദേശിക മൃഗസംരക്ഷണ സംഘമാണ് ഈ അവസരം ഒരുക്കുന്നത്. പൂച്ചകളെ സംരക്ഷിക്കാൻ ഈ സംഘത്തെ സഹായിക്കാനാണ് ദ്വീപിലേക്ക് സന്നദ്ധപ്രവർത്തകരെ ക്ഷണിക്കുന്നത്. പൂച്ചകൾക്ക് ഭക്ഷണം നൽകുക,​ ആവശ്യമുള്ളപ്പോൾ മരുന്നുകൾ നൽകുക,​ സംരക്ഷിക്കുക,​ പരിപാലിക്കുക എന്നിവയാണ് ഇത്തരത്തിൽ താമസിക്കുന്നവരുടെ പ്രധാന ചുമതലകൾ.

ആരോഗ്യവാനും പക്വതയുള്ളവരും ആയവർക്ക് ഒറ്റക്കോ ദമ്പതികളായോ വരാം. ഒരു മാസമെങ്കിലും നിൽക്കാൻ തയ്യാറായിവേണം എത്താനെന്നും സംഘടനയുടെ ഔദ്യോഗിക വെബ്സെെറ്റിൽ നൽകിയ കുറിപ്പിൽ പറയുന്നു. ഇതിന് പകരമായി സൗജന്യതാമസം നൽകുമെന്നും വെബ്സെെറ്റിൽ വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണവും സൗജന്യമാണ്.

25 വയസിന് മുകളിൽ ഉള്ളവരെയാണ് അന്വേഷിക്കുന്നത്. ഇവിടെ പോകാൻ ആഗ്രഹിക്കുന്നവർ ഗ്രീസിലെ വിസ നിബന്ധനകൾ പരിശോധിക്കേണ്ടതാണ്. 2026ലേക്കുള്ള വളണ്ടിയർ അപേക്ഷകൾ അവസാനിച്ചെങ്കിലും താൽപര്യമുള്ള സഞ്ചാരികൾക്ക് ഈ വർഷം സെപ്തംബറിൽ അപേക്ഷകൾ 2027ലേക്ക് വേണ്ടി അപേക്ഷിക്കാം.

TAGS: GREECE, RENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY