നിർമ്മാണം ഗ്രാന്റ് പ്രൊഡക്ഷൻസ്
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. രാജേഷ് രാഘവന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപാണ് നിർമ്മിക്കുന്നത്. ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ടുനടന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് എന്ന ആമുഖത്തിൽ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ പുറത്തിറങ്ങി.
ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല, ടൊവിനോ തോമസ് ചിത്രം ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ വിനീത് കുമാർ കൺമഷി ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. അതേസമയം അരുൺഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്ര ഷെഡ്യൂൾ പാക്കപ്പായി. ഇനി ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.
ഇതോടെ ചിത്രീകരണം പൂർത്തിയാകും.രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തങ്കമണി ആണ് ചിത്രീകരണം പുരോഗമിക്കുന്ന ദിലീപ് ചിത്രം. നീത പിള്ള ആണ് ദിലീപിന്റെ നായിക.
തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് ആണ് മറ്റൊരു നായിക. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ. ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റു താരങ്ങൾ.സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |