SignIn
Kerala Kaumudi Online
Sunday, 26 July 2026 11.44 AM IST

പൊക പ്രിവ്യൂ

g

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച പൊക എന്ന സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരത്ത് നിള തിയേറ്ററിൽ നടന്നു. ജാസി ഗിഫ്ട് ആലപിച്ച ‘പൊക പൊക’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു. പുതുമുഖങ്ങളായ സവിത സാവിത്രി, ജാനകി ദേവി, ആതിര ഗോപിനാഥ്, ഇഷ രേഷു, സന്ദ്യ നായർ, ഇഷിത സുധീഷ്, ബേബി സേറ, ജോണി എം. എൽ , സാബു ബാർട്ടൺഹിൽ, യെം. സജീവ്, കൃഷ്ണദാസ്, അനിൽ മാസ്, സുധീഷ് കാലടി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, കവിപ്രസാദ്‌, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഹരിലാൽ രാജേന്ദ്രൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മനു ബാലക് ആണ്. കവിപ്രസാദ് ഗോപിനാഥിന്റെയും അരുൺ അയ്യപ്പന്റെയും വരികൾക്ക് ജോസ് ബാപ്പയ്യ, അരുൺ ജി.എസ് എന്നിവർ സംഗീതം നൽകുന്നു.എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ. പി ആർ ഒ: റഹിം പനവൂർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY