SignIn
Kerala Kaumudi Online
Wednesday, 29 July 2026 7.20 PM IST

ഇത് നവ ഇന്ത്യക്കുള്ള ബഡ്‌ജറ്റ്,​​ 21ാം നൂറ്റാണ്ടി​ന്റെ പ്രതീക്ഷകളെ സഫലീകരിക്കും: മോദി

budget

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്​ നവ ഇന്ത്യക്കുള്ള ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ​21ാം നൂറ്റാണ്ടി​ന്റെ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബഡ്ജറ്റാണിതെന്നും കാർഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണിതെന്നും മോദി പറഞ്ഞു. ബഡ്‌ജറ്റിലൂടെ പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണം ലഭിക്കും​. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്​. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്​കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംരംഭങ്ങളെ ശക്തിപ്പെടുത്താനും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടാതെ നികുതി സമ്പ്രദായം ലളിതമാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ ഡോളറാക്കി ഇരട്ടിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇതിനായുള്ള സർക്കാരിന്റെ ആദ്യപടിയായാണ് മോദി 2.0 സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL BUDGET, BUDGET 2019, NIRMALA SITARAMAN, BUDGET WILL FULFILL, EXPECTATIONS, OF 21ST CENTURY, SAID PM MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY