SignIn
Kerala Kaumudi Online
Wednesday, 29 July 2026 7.35 PM IST

നെയ്റോസ്റ്റും വടയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ആർ ടി ഒയ്ക്കും  മകനും ഭക്ഷ്യവിഷബാധ, ഹോട്ടൽ പൂട്ടിച്ചു

READ ENGLISH VERSION
food-poison

കൊച്ചി: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർ ടി ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ. തൃക്കാക്കരയിലുളള ആര്യാസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ആർ ടി ഒ ജി. അനന്തകൃഷ്ണനും മകനും പനിയും വയറിളക്കവും ഉൾപ്പടെയുളള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തിൽ അനന്തകൃഷ്ണൻ നൽകിയ പരാതിയിൽ തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ആര്യാസ് വെജിറ്റേറിയൻ ഹോട്ടൽ കൊച്ചി നഗരാസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ അനന്ദകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അനന്തകൃഷ്ണനും മകനും ഹോട്ടലിൽ നിന്ന് നെയ്‌റോസ്റ്റും വടയും കാപ്പിയും കഴിച്ചത്. പത്തുമണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വൈകുന്നേരം ദേഹാസ്വാസ്ഥ്യവും പനിയും കൂടിയതിനെ തുടർന്ന് ഡോക്ടറെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനുശേഷം അനന്തകൃഷ്ണനും മകനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തേങ്ങാ ചട്‌നിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 'കഴിക്കുന്ന സമയത്ത് രുചിവ്യത്യാസമൊന്നും തോന്നിയിരുന്നില്ല. ഭക്ഷണം കഴിച്ച മകനും അസ്വസ്ഥതയുണ്ടായി. മകൻ ചട്‌നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ' - അതിനാൽ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെന്നും അനന്തകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYAS, FOODPOISON, KOCHI, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA