തിരുവല്ല: കെ.എസ്.ടി.എ തിരുവല്ല സബ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം ബിന്ദു സി, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ദീപ്തി, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.അജയകുമാർ, ജില്ലാകമ്മിറ്റിയംഗം ആശാ ചന്ദ്രൻ, സബ് ജില്ലാ സെക്രട്ടറി രജനി ഗോപാൽ, ജോയിന്റ് സെക്രട്ടറി ടൈറ്റസ് ജോർജ്ജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |