SignIn
Kerala Kaumudi Online
Sunday, 26 July 2026 11.43 AM IST

മൂന്നു ദിവസം കൊണ്ട് രചനയുടെ ബേൺ

ss

രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച ബേൺ എന്ന ചിത്രം പൂർത്തിയായത് മൂന്നുദിവസംകൊണ്ട് . സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം സിങ്ക് സൗണ്ട് സാങ്കേതികവിദ്യയിൽ പൂർത്തീകരിച്ച സിനിമ എന്ന പ്രത്യേകതയുമുണ്ട്.സാധാരണ ജനങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുക. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം.പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു. മധു ബാബു. പ്രോജക്ട് ഡിസൈനർ എൻ .സി സതീഷ് കുമാർ. കലാസംവിധാനം അസിം അഷ്റഫ്. മേക്കപ്പ് അനിൽ നേമം. മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈനർ അനിൽകുമാർ. ഗാനങ്ങൾ ഒ, വി ഉഷ. കോസ്റ്ര്യൂ ഡിസൈനർ ബ്ലെസി ആൻഡ് അളകനന്ദ.

എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ് നിർമ്മാണം.പി .ആർ .ഒ എം. കെ ഷെജിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY