SignIn
Kerala Kaumudi Online
Friday, 11 September 2026 11.04 PM IST

'ഒരു വർഷം കൊണ്ട് ജീവിതം മുഴുവൻ മാറി' അമല പോൾ

ss

ജീവിതം ആഘോഷിക്കുകയാണ് നടി അമല പോൾ. ഇത്രമാത്രം സന്തോഷത്തിൽ അമലയെ ആരാധകർ കണ്ടിട്ടില്ല. അമല വീണ്ടും വിവാഹം കഴിച്ചതിനു പിന്നാലെയാണ് സന്തോഷങ്ങൾ. ജഗദ് ദേശായി എന്ന ഗുജറാത്തുകാരനാണ് അമലയുടെ ഭർത്താവ്.

അമലയ്ക്ക് ജഗദും മനോഹര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. അമ്മയാവാനുള്ള ഒരുക്കത്തിലാണ് അമല. ഗോവയിലാണ് ജഗദും അമലയും താമസിക്കുന്നത്. ജഗദിനൊപ്പം ഇടയ്ക്ക് യാത്രകളുമുണ്ടാവും.

ജഗദിനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ ആരാധകർക്കായി അമല പങ്കുവച്ചിരിക്കുകയാണ്. നക്ഷത്ര വിളക്കിനു കീഴിലുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ. ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ജീവിതം മുഴുവൻ മാറാം. നിങ്ങൾ കൂടുതൽ അർഹരാണെന്ന് അറിയാൻ നിങ്ങൾ സ്വയം സ്നേഹിക്കണം. കൂടുതൽ ആവശ്യപ്പെടാൻ ധൈര്യമുള്ളവരായിരിക്കുക, യഥാർത്ഥത്തിൽ കൂടുതൽ കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ വേണ്ടത്ര അച്ചടക്കം പാലിക്കുക, അമല പോൾ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ജഗദ് അമലയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം.

ശരിയായ പങ്കാളി ഒപ്പം ഉള്ളപ്പോൾ സ്‌ത്രീകൾ വ്യത്യസ്തമായി തിളങ്ങുന്നുവെന്ന് ഒരു ആരാധികയുടെ കമന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY