SignIn
Kerala Kaumudi Online
Thursday, 24 September 2026 9.44 PM IST

രാഹുലിന്റെ പരിപാടിയിൽ നിന്ന് എം.എൽ.എമാരെ തടഞ്ഞു

rahul-gandhi

താളൂർ (നീലഗിരി): തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധി അയൽ സംസ്ഥാനമായ തമിഴ്നാട് നീലഗിരി ജില്ലയിലെ താളൂരിൽ തേയിലകർഷകരുമായി സംവദിക്കുന്നതിനായി എത്തിയപ്പോൾ എം.എൽ.എ മാരെ തമിഴ്നാട് പൊലീസ് തടഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റും കൽപ്പറ്റ എം.എൽ.എയുമായ ടി.സിദ്ദിഖ്, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് തടഞ്ഞത്. ഹെലികോപ്റ്ററിൽ താളൂർ കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുലിനെ സ്വീകരിക്കുന്നതിനായി എത്തിയപ്പോഴാണ് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിയ ലിസ്റ്റിൽ എം.എൽ.എമാരുടെ പേരില്ല എന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത്. എം.എൽ.എമാരാണെന്ന് പറഞ്ഞപ്പോൾ തിരിച്ചറിയിൽ കാർഡ് ആവശ്യപ്പെട്ടു. കാർഡ് കൈവശമുണ്ടായിരുന്നില്ല. പിന്നീട് നീണ്ട വാഗ്വാദത്തിനൊടുവിൽ തമിഴ്നാട് കോൺഗ്രസ് നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയും എം.എൽ.എമാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് എം.എൽ.എമാർക്ക് രാഹുൽഗാന്ധിയോടൊപ്പം പ്രവേശനം അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA