SignIn
Kerala Kaumudi Online
Thursday, 24 September 2026 11.55 AM IST

'ശബരിമലയിലെ സ്വർണക്കിരീടം ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം, ഇല്ലെങ്കിൽ വലിയ അഴിമതിയാണെന്ന് കരുതേണ്ടി വരും'

k-jayakumar-
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ കിരീടമില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. ഇനിയത് ആറന്മുളയിൽ ഉണ്ടോയെന്നുള്ളത് പരിശോധിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

'ഇന്ന് തിരുവാഭരണ കമ്മീഷണറുമായി ചർച്ച നടത്തിയാൽ മാത്രമേ അന്തിമ വിശദീകരണം നൽകാൻ കഴിയുകയുള്ളൂ. കിരീടം ആറന്മുളയിൽ ഉണ്ടെന്നാണ് അനൗപചാരികമായി ലഭിക്കുന്ന വിവരം. വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടിടത്തും ഇല്ലെങ്കിൽ വലിയ അഴിമതിയാണെന്ന് കരുതേണ്ടി വരും.'- അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി നിർദേശപ്രകാരം നടന്ന തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കീരിടം കാണാനില്ലെന്ന വിവരം കണ്ടെത്തിയത്. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ് കാണാതായത്. സ്ട്രോംഗ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്നാണ് വിവരം. വജ്രത്തിന് സമാനമായ വെള്ളക്കല്ലും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ഭക്തർ സമർപ്പിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം.

എന്നാൽ ഇപ്പോൾ ഉള്ള മുക്കുപണ്ട കിരീടത്തിന് 240 ഗ്രാം മാത്രമാണ് ഉള്ളത്. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ഇതിലാണ് നിർണായകവിവരങ്ങൾ പുറത്തുവന്നത്.

English Summary

A 55.72-pavan gold crown reportedly kept in Sabarimala’s strong room is missing, Devaswom Board president K. Jayakumar said. He stated that officials must verify whether the crown is at Aranmula before giving a final explanation. The crown, donated by Tamil Nadu devotees in 2012, reportedly weighed 445.78 grams, while a similar imitation crown weighs only 240 grams.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA GOLD CROWN, 55 PAVAN GOLD, ARANMULA TEMPLE, K JAYAKUMAR, DEWASWAM BOARD PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA