SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

ചിരിപ്പിച്ച് കൊല്ലും പെരുമാനി കൂട്ടർ, ടീസർ

Increase Font Size Decrease Font Size Print Page

ss

സണ്ണി വയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന പെരുമാനി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 'പെരുമാനി' എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ. തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ അടുത്ത മാസം തിയേറ്ററുകളിലെത്തും.ഫാന്റസി ഡ്രാമയാണ് പെരുമാനി.
സണ്ണി വെയ്ൻ-അലൻസിയർ ചിത്രം അപ്പൻ ന് ശേഷം മജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മജു തന്നെയാണ് തിരക്കഥ . ഛായാഗ്രഹണം: മനേഷ് മാധവൻ. ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ. സംഗീതം: ഗോപി സുന്ദർ. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വിതരണം സെഞ്ച്വറി ഫിലിംസാണ് . ഫിറോസ് തൈരിനിലാണ് നിർമ്മാണം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY