SignIn
Kerala Kaumudi Online
Saturday, 17 October 2026 2.58 PM IST

അയ്യങ്കാര് വീട്ടുപെണ്ണായി അനുശ്രീ

ss

തമിഴ് പരമ്പരാഗത ലുക്കിൽ അനുശ്രീ . ചെന്താർമിഴി എന്ന് ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിക്കുകയും ചെയ്തു. തനി തമിഴ് പെണ്ണായി ചിത്രങ്ങളിൽ അനുശ്രീ നിറഞ്ഞുനിൽക്കുന്നുവെന്ന് ആരാധകർ.

വയലറ്റ് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ. ഇതിനു പിങ്ക് ബോർഡർ നൽകിയിട്ടുണ്ട്. ബ്ളൗസ് ധരിക്കാത്തതു പോലെയാണ് തോന്നുക.

നെക്ളേസും ഹെഡ് ചെയിനുമെല്ലാം കൂടുതൽ സുന്ദരിയാക്കുന്നു. സാരിക്ക് അനുയോജ്യമായ വിധമാണ് കുപ്പിവളകൾ.ഓറഞ്ച് ജെമന്തി പൂവും ആക്സസറൈസ് ചെയ്തിട്ടുണ്ട്.

രവിവർമ്മ ചിത്രം പോലെയുണ്ട്, ശില്പം പോലെ, ബ്ളാസ് ധരിച്ചില്ലേ എന്നെല്ലാം പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

ഏതു വസ്‌ത്രവും ഇണങ്ങുന്ന താരമാണ് അനുശ്രീ. എങ്കിലും പാരമ്പര്യ വസ്ത്രത്തോടാണ് ഏറെ ഇഷ്ടം. വേറിട്ട തീമിലുള്ള ഫോട്ടോഷോട്ടുകൾ അനുശ്രീ നടത്താറുണ്ട്. ജിബിൻ സോമചന്ദ്രൻ പകർത്തിയതാണ് പുതിയ ചിത്രങ്ങൾ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ളസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. ബിജു മേനോൻ- ആസിഫ് അലി ചിത്രം തലവൻ ആണ് റിലീസിന് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY