SignIn
Kerala Kaumudi Online
Friday, 11 September 2026 11.15 PM IST

നടിയാകാൻ അനസൂയ ആഗ്രഹിച്ചില്ല

ss

ത കാൻ ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി അനസൂയ സെൻഗുപ്പുതുചരിത്രം കുറിച്ചതിന്റെ ആഹ്ളാദത്തിലാണ് ജന്മനാടായ കൊൽക്കത്ത. ഇത്ആദ്യമായാണ് കാനിൽ ഒരു ഇന്ത്യക്കാരി മികച്ച നടി പുരസ്കാരം നേടുന്നത്. ദി ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയമാണ് അനസൂയയെ പുരസ്കാരത്തിന് അർഹയാക്കിയത്.

കോൺസ്റ്റാന്റിൻ ബോൻജനോവ് സംവിധാനം ചെയ്ത ബൾഗേറിയൻ ചിത്രമാണ് ദി ഷെയിംലെസ്. ഡൽഹിയിലെ വേശ്യാലയത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു രക്ഷപ്പെടുന്ന രേണുക എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് ചിത്രത്തിന് അനസൂയ അവതരിപ്പിച്ചത്.

ജേണലിസ്റ്റാവാൻ ആഗ്രഹിച്ച അനസൂയയുടെ വിദൂരസ്വപ്നങ്ങളിൽ പോലും സിനിമ ഉണ്ടായിരുന്നില്ല. ജാ ദവ്‌പൂർ സർവകലാശാലയിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഉടൻ പത്രപ്രവർത്തന രംഗത്തേക്ക് ഇറങ്ങാൻ ആഗ്രഹിച്ചു. എന്നാൽ കാത്തിരുന്നത് സിനിമയാണ്.

അഞ്ജൻ ദത്തയുടെ മാഡ്‌ലി ബംഗാളി എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം. 2013 ൽ മുംബയിൽ താമസം മാറുന്നതിനുമുൻപ് കുറച്ചുകാലം നാടക പരിശീലനം ഒപ്പം പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തുതുടങ്ങി.

സാത് ഉയ്യാക്കി, മസബ മസബ, ഫോർഗെറ്റ് മീ നോട്ട് എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തു.ആഗ്രഹിക്കാത്ത മേഖലയിൽ എത്തി അനസൂയ മിന്നി തിളങ്ങുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS, 10 KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY