SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

പാനൂർ ബോംബ് സ്‌ഫോടന കേസ്:  ഒന്നാം പ്രതി അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
arrest

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടന കേസിലെ ഒന്നാം പ്രതി വിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിനീഷിനെ എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടനത്തിൽ കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു വിനീഷ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് . ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.മാർച്ച് നാലിന് രാത്രി ഒരുമണിയോടെയാണ് പാനൂർ മുളിയാത്തോട് ഒരു വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. കേസിൽ പന്ത്രണ്ട് പ്രതികളാണുള്ളത്.

TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY