SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.21 PM IST

@ വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ പങ്ക് സ്മരിച്ച് സ്പീക്കർ

Increase Font Size Decrease Font Size Print Page
port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാക്ഷാത്കാര വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംഭാവന സ്മരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ഉമ്മൻചാണ്ടിയുടെ നിസ്തുലമായ സംഭവാനകളും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാവില്ലെന്ന് ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന തന്റെ പിതാവ് ജോലിചെയ്തിരുന്ന വിവിധ രാജ്യങ്ങളിലെ പോർട്ടുകളിലേക്ക് ചെറുപ്പത്തിൽ കത്തെഴുതിയിട്ടുള്ള ഓർമ്മയും കുറിപ്പിൽ അദ്ദേഹം പങ്കുവച്ചു. ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. ഇതൊരു ചരിത്ര നിമിഷമാണെന്നും അദ്ദേഹം കുറിച്ചു.

TAGS: PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY