
നാവികസേനയ്ക്കായി 31 റാഫേൽ മറൈൻ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വ്യോമസേനയ്ക്ക് വേണ്ടി 114 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നതിന് പുറമേയാണിത്. ഫ്രഞ്ച് മാദ്ധ്യമമായ ലാ ട്രിബ്യൂണാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 114 യുദ്ധവിമാനങ്ങൾക്ക് പുറമെ 31 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |