ദുബായ്: സ്കൂൾ പരിസരത്തുവച്ച് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനും രക്ഷിതാകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. വിദ്യാർത്ഥികളുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ദുബായിലെയും ഷാർജയിലെയും സ്കൂളുകൾ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്വന്തം കുട്ടിയുടെ ഫോട്ടോ എടുക്കുമ്പോൾ മറ്റൊരു കുട്ടിയോ സ്കൂൾ ജീവനക്കാരോ അതിൽ ഉൾപ്പെട്ടാൽ അത് സ്വകാര്യതയുടെ ലംഘനമായേക്കും. അതിനാൽ സ്കൂൾ പരിസരത്തുവച്ച് കുട്ടിയുടെ ഫോട്ടോ എടുക്കാൻ പാടില്ലെന്നാണ് നിർദേശം. ക്ലാസ് മുറികൾ, ഇടനാഴികൾ, കളിസ്ഥലം, അസംബ്ലി, സ്കൂൾ ഗേറ്റ് എന്നിവിടങ്ങളിൽ നിയന്ത്രണം ബാധകമാണ്.
എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് മാത്രമല്ല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതിനും യുഎഇ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതായി പരാതി ലഭിക്കുകയോ അത് തെളിയിക്കപ്പെടുകയോ ചെയ്താൽ ആറുമാസം വരെ തടവും 1.5 ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം ( 1,28,65,000 ഇന്ത്യൻ രൂപ) വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചും ലഭിച്ചേക്കും.
അതേസമയം, സ്കൂളുകൾ പ്രത്യേക അനുമതി നൽകുന്ന ഔദ്യോഗിക പരിപാടികളിൽ രക്ഷിതാക്കൾക്ക് ഫോട്ടോ എടുക്കാം. എന്നാൽ സ്വന്തം കുട്ടികളുടെ ഫോട്ടോ മാത്രമാകണമെന്നും മറ്റ് വിദ്യാർത്ഥികൾ ചിത്രത്തിൽ ഉൾപ്പെടാൻ പാടില്ലെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സ്കൂൾ കാലഘട്ടത്തിലെ വിലപ്പെട്ട നിമിഷങ്ങൾ പകർത്താനുള്ള അവസരം മാതാപിതാക്കൾക്ക് നൽകുമെന്ന് ചില സ്കൂളുകളും വ്യക്തമാക്കിയിട്ടുണ്ട്.
The UAE has banned parents from taking photos or videos of children on school premises and sharing them on social media. The rule aims to protect the safety and privacy of students and school staff.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |