കോഴിക്കോട്: പേരാമ്പ്രയിൽ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്ളസ് ടു വിദ്യാർത്ഥികൾ സഹപാഠികളുടെ ചിത്രങ്ങളും മോർഫ് ചെയ്തതായി സംശയം. സംഭവത്തിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ചിത്രങ്ങൾ മോർഫ് ചെയ്ത വിദ്യാർത്ഥികളെ സ്‌കൂളിൽ വരുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവരെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്ന് വിവരമുണ്ട്.
മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാമിലാണ് പ്രചരിപ്പിച്ചത്. ജൂലായിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. അദ്ധ്യാപികമാരുടെ ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർത്ഥികൾ ഇക്കാര്യം സ്‌കൂളിൽ അറിയിക്കുകയായിരുന്നു. മോർഫ് ചെയ്തതിനുള്ള കാരണം വ്യക്തമല്ല. ഏത് ആപ്പിലും ടൂളുകൾ ഉപയോഗിച്ചും ചെയ്തതാണെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
Police in Kozhikode’s Perambra are expanding an investigation after Plus Two students allegedly morphed teachers’ photos and circulated them on Telegram. Students reportedly suspect that classmates’ images were also altered. The accused students have been barred from attending school and may be suspended. Authorities are investigating the number of victims, the motive, and the tools used.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |