SignIn
Kerala Kaumudi Online
Sunday, 16 August 2026 3.33 PM IST

ഒരേസമയം കരയും കടലും കാണാം; തിരമാലകളുടെ സൗന്ദര്യം ആസ്വദിച്ച് ട്രെയിൻ യാത്ര നടത്താം

train

ഒരേസമയം കരയും കടലും ആസ്വദിച്ചുകൊണ്ടൊരു മനോഹരമായ ട്രെയിൻ യാത്ര നടത്തിയാലോ?​ ഈ അവധിക്കാലത്ത് ശ്രീലങ്കയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ബഡ്ജ​റ്റ് സൗഹാർദമായി ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവം സ്വന്തമാക്കാനൊരു അവസരമായിരിക്കും. കൊളംബോയിലെ കൊളുപ്പിടിയ റെയിൽവേ സ്​റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലൂടെ സഞ്ചരിക്കുകയാണെങ്കിൽ നിങ്ങൾക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാൻ അവസരം ലഭിക്കും.

കൊളുപ്പിടിയ റെയിൽവേ സ്റ്റേഷൻ ശ്രീലങ്കയുടെ ചരിത്രപ്രസിദ്ധമായ തീരദേശ പാതയുടെ ഭാഗമാണ്. കടൽത്തീരത്തോട് വളരെ അടുത്തായി സഞ്ചരിക്കുന്ന ഒരു റെയിവേ റൂട്ടാണിത്. ഈ ഭാഗം കടലുമായി വളരെ അടുത്തായതിനാൽ ചിലപ്പോഴോക്കെ തിരമാലകൾ ട്രെയിനുള്ളിലേക്ക് പതിക്കുകയും ചെയ്യാറുണ്ട്. ഇത് യാത്രക്കാർക്ക് വേറിട്ടൊരു അനുഭവം നൽകും. കൊളോണിയൽ കാലത്തെ വാസ്തുവിദ്യയ്ക്ക് അനുസരിച്ചാണ് കൊളുപ്പിടിയ റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഇതും യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. സാധാരണ വിനോദസഞ്ചാരികൾക്കൊപ്പം ഈ പാതയിലൂടെ സ്ഥിരം യാത്രക്കാരും ട്രെയിൻ യാത്ര നടത്താറുണ്ട്.

A post shared by Shrikant Ahire (@wayfarerguy)


ട്രെയിൻ യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

1. കൊളംബോയിൽ നിന്ന് വൈകുന്നേരം മൂന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിമനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിക്കാം.

2. യാത്ര ചെയ്യാൻ വലതുവശം തിരഞ്ഞെടുക്കുക. അപ്പോൾ യാതൊരു തടസമില്ലാതെ കടൽക്കാഴ്ചകൾ ആസ്വദിക്കാം.

3. പല യാത്രക്കാരും വാതിലിൽ നിന്ന് പുറത്തേക്ക് ചാരി നിന്ന് ഫോട്ടോ എടുക്കാൻ ഇഷ്ടപ്പെടുന്നുണ്ട്, പക്ഷേ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ചെയ്യാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN, JOURNEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY