തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്ക് റെയിൽവേ. പ്രത്യേക ക്വാട്ടയിലെ റിസർവേഷൻ, റെയിൽവേ പാസ്, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയടക്കം പരിശോധിക്കും. അതിനാൽ യാത്രക്കാർ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖ കരുതണം. നിരക്ക് ഇളവുള്ളതിനടക്കം അതിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ കരുതണം. ഗ്രൂപ്പ് ടിക്കറ്റിൽ ഉൾപ്പെട്ടവരിൽ ഒരാളെങ്കിലും നിർദ്ദേശിക്കപ്പെട്ട ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണം. അൺ റിസർവ്ഡ് ടിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |