SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 AM IST

പൂജ, ദീപാവലി: കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ

aa

തിരുവനന്തപുരം: പൂജ,ദീപാവലി പ്രമാണിച്ച് ദക്ഷിണറെയിൽവേ കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-സന്ത്രാഗച്ചി,തിരുവനന്തപുരം സെൻട്രൽ-മദാർ ജംഗ്ഷൻ,എറണാകുളം ജംഗ്ഷൻ-പട്ന,കൊല്ലം-ചെന്നൈ പുറമേ പോടനൂർ ബറൗണി റൂട്ടിലാണ് സർവീസ്. ആറ് ജോഡി ട്രെയിനുകളിലായി 62 സർവീസുകളാണ്.

തിരുവനന്തപുരം-സന്ത്രാഗച്ചി,10 സർവീസുകൾ (നമ്പർ 06081/06082) ഒക്ടോബർ 2,9,16,23,30 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.45ന് സന്ത്രാഗച്ചിയിലെത്തും. തിരിച്ച് സന്ത്രാഗച്ചി തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്‌പെഷ്യൽ 5,12,19,26,നവംബർ 2 തീയതികളിൽ സന്ത്രാഗച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോർത്തിലെത്തും.

തിരുവനന്തപുരം-മദാർ:12 സർവീസുകൾ (നമ്പർ 06013/06014) തിരുവനന്തപുരം സെൻട്രലിൽ നിന്ന് 21, 28,നവംബർ 4,11,18,25 തീയതികളിൽ രാവിലെ 7.45ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 11ന് മദാർ ജംഗ്ഷനിലെത്തും. തിരിച്ച് 24,31,നവംബർ 7,14,21,28 തീയതികളിൽ മദാർ ജംഗ്ഷനിൽ നിന്ന് രാത്രി 9.40ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ 12.45ന് തിരുവനന്തപുരം സെൻട്രലിലെത്തും.

എറണാകുളം-പട്ന:10സർവീസുകൾ (നമ്പർ 06085/06086) 2,9,16,23,30 തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് നാലാംദിവസം പുലർച്ചെ 3.30ന് പട്നയിലെത്തും. തിരിച്ച് 6,13,20,27,നവംബർ 3 തീയതികളിൽ പട്നയിൽ നിന്ന് രാത്രി 12.10ന് പുറപ്പെട്ട്. മൂന്നാം ദിവസം രാവിലെ 10.45ന് എറണാകുളം ജംഗ്ഷനിലെത്തും.

പോടനൂർ-ബറൗണി:10സർവീസുകൾ (നമ്പർ 06021/06022) 4,11,18,25,നവംബർ 1 തീയതികളിൽ പോടനൂരിൽ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.30ന് ബറൗണിയിലെത്തും. തിരിച്ച് 7,14 21,28,നവംബർ 4 തീയതികളിൽ ബറൗണിയിൽ നിന്ന് രാവിലെ 10.30ന് പുറപ്പെട്ട് മൂന്നാം ദിവസം വൈകിട്ട് 6.30ന് പോടനൂരിലെത്തും.

ചെന്നൈ-കൊല്ലം 10 സർവീസുകൾ (നമ്പർ 06117/06118) 1,8,15,22,29 തീയതികളിൽ രാത്രി 11.40ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. തിരിച്ച് 2,9,16,23,30 തീയതികളിൽ വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന് ചെന്നൈയിലെത്തും.

ചെന്നൈ-കൊല്ലം 10 സർവീസുകൾ (നമ്പർ 06121/06122) ചെന്നൈ എഗ്മൂറിൽ നിന്ന് 3,10,17,24,31 തീയതികളിൽ രാത്രി 11.40ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. തിരിച്ച് 4,11,18,25,നവംബർ 1 തീയതികളിൽ വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.35ന് ചെന്നൈ എം.ജി.ആറിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA