SignIn
Kerala Kaumudi Online
Saturday, 13 June 2026 10.03 AM IST

വീട്ടിൽ പനീറുണ്ടോ? മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ ജിലേബി ഉണ്ടാക്കാം

paneer-jalebi

എപ്പോഴും വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അത്തരക്കാർ ട്രെെ ചെയ്യേണ്ട ഒന്നാണ് പനീർ ജിലേബി. ഈ പേര് അധികം കേട്ടിട്ടില്ലെങ്കിലും ഒരു തവണ ഉണ്ടാക്കിക്കഴിച്ചാൽ പിന്നെ അഡിക്റ്റാവും. വളരെ എളുപ്പത്തിൽ മിനിട്ടുകൾകൊണ്ട് വീട്ടിൽ തന്നെ പനീർ ജിലേബി തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?​

ആവശ്യമായ സാധനങ്ങൾ

  1. ഗോതമ്പുപൊടി - കാൽ കപ്പ്
  2. പനീർ - 200 ഗ്രാം
  3. പഞ്ചസാര - ഒരു കപ്പ്
  4. കോൺഫ്ലവർ - ഒരു ടീസ്പൂൺ
  5. ഫുഡ് കളർ (ചുവപ്പ് നിറം)​
  6. ഏലയ്ക്കപ്പൊടി
  7. കുങ്കുമപ്പൂവ്

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാരയിൽ അരകപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് പാനി ആക്കുക. ഇതിലേക്ക് കുങ്കുമപ്പൂവ്,​ ഏലയ്ക്കപ്പൊടി എന്നിവ കൂടി ചേർത്ത് മാറ്റിവയ്ക്കാം. ഇനി പനീർ വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പുപൊടി,​ കോൺഫ്ലവർ,​ ആവശ്യത്തിന് ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇതൊരു പെെപ്പിംഗ് ബാഗിൽ ആക്കുക. ഇനി ചെറുതാക്കി മുറിച്ച ബട്ടൻ പേപ്പറിലേക്ക് ഇഷ്ടമുള്ള രീതിയിൽ അച്ച് ഉപയോഗിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ശേഷം ചൂടായ എണ്ണയിൽ ഇവ ഓരോന്നും വറുത്തുകോരി ചെറുചൂടുള്ള പഞ്ചസാര പാനിയിലേക്ക് ഇടാം. 40 സെക്കന്റിന് ശേഷം കോരി തണുക്കാൻ വയ്ക്കാം. പനീർ ജിലേബി റെഡി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANEER, JALEBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY