SignIn
Kerala Kaumudi Online
Saturday, 13 June 2026 12.07 PM IST

ഒന്നരമാസം കൊണ്ട് കെെനിറയെ സമ്പാദിക്കാം; കേരളത്തിന് പറ്റിയ വിള

money

പണ്ടുകാലങ്ങളിൽ എല്ലായിടത്തും ചെറിയരീതിയിലെങ്കിലും ഉണ്ടായിരുന്ന ഒന്നാണ് വെറ്റില കൃഷി. ഇന്നും നാട്ടിൻപുറങ്ങളിൽ വെറ്റിലകൃഷി സജീവമാണ്. വിവാഹം, പൂജ തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ഇവ ഉപയോഗിക്കാറുണ്ട്. മിക്ക ആയുർവേദ മരുന്നുകളിലും ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് വെറ്റില. വളരെ എളുപ്പത്തിൽ വെറ്റില എങ്ങനെ കൃഷിചെയ്യാമെന്ന് നോക്കിയാലോ?

ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിലും മേയ് - ജൂൺ മാസങ്ങളിലുമാണ് പ്രധാനമായും വെറ്റില കൃഷിചെയ്യുന്നത്. നല്ല വളക്കൂറുള്ള നീർവാഴ്ചയുള്ള മണ്ണാണ് കൃഷിയ്ക്ക് അനുയോജ്യം. ഇടവിളയായി തെങ്ങ്, അടക്ക തോട്ടങ്ങളിൽ കൃഷി ചെയ്യാറുണ്ട്. ആദ്യം ഒരു മീറ്റർ ഇടവിട്ട് തടങ്ങൾ എടുക്കണം. കമ്പോസ്റ്റും ചാണകപ്പൊടിയും കുമ്മായവും ചേർത്ത് നടീലിന് ഒരുക്കാം. ഒരു സെന്റ് സ്ഥലത്ത് 30 മുതൽ 40 വരെ കുഴികൾ എടുക്കാം. ഒരു മീറ്റർ ഇടവിട്ടുള്ള തടങ്ങൾ ആയിരിക്കണം.

betel

രണ്ടടി വിസ്താരവും ഒരടി ആഴവും ഉള്ള കുഴികൾ എടുത്ത് ഉണങ്ങിയ ഇലകൾ കത്തിക്കണം. നടുന്നതിന് മുൻപ് 50ഗ്രാം കുമ്മായവും 50 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർത്ത് നനയ്ക്കണം. വെറ്റില കൊടിയുടെ തണ്ടാണ് നടീൽ വസ്തു. രോഗബാധ ഇല്ലാത്ത തണ്ടുകൾ മുകളിൽ വച്ച് മുറിച്ചെടുത്ത് ഇലകൾ നുള്ളി കളഞ്ഞതിനുശേഷം നാല് മുട്ടുകൾ വീതമുള്ള വള്ളിക്കഷണങ്ങളായാണ് പൊതുവേ നടാൻ ഉപയോഗിക്കാറ്. താങ്ങ് കാലിന് ചുറ്റുമായി അഞ്ചുവരെ തണ്ടുകൾ നടാം എന്നാണ് കണക്ക്.

15 ദിവസത്തോളം എടുക്കും തളിരിലകൾ വന്നുതുടങ്ങാൻ. തടത്തിൽ എപ്പോഴും നനവ് വേണമെന്നതിനാൽ രണ്ട് നേരം നനയ്ക്കണം. ഇലകൾ വന്ന് തുടങ്ങിയാൽ താങ്ങുകളിലേക്ക് കെട്ടിക്കൊടുക്കാം. ഓരോ ഒന്നരമാസം കൂടുമ്പോഴും ചെടിയിൽ നിന്നും വെറ്റില നുള്ളിയെടുക്കാം. കയറ്റുമതി ആവശ്യത്തിനുള്ള വെറ്റിലയ്ക്ക് 100 എണ്ണത്തിന് 300 രൂപ വരെ വില ലഭിക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, BETEL, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY